20
Sep 2018
Thursday
phenix kerala

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച. ഇന്നത്തെ വിനിമയ നിരക്ക് ഡോളറിന് 70.08 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകുന്നത്. ഇന്നലെ ആരംഭിച്ച വലിയ ഇടിവ് വ്യാപാരം ആരംഭിച്ചപ്പോൾ തുടരുന്നതാണ് കണ്ടത്. ഇന്നലെ രൂപയുടെ വിനിമയ മൂല്യം 69.62 ആയിരുന്നു. വൈകീട്ട് വ്യാപാരം അവസാനിക്കുമ്പോൾ 69.92 എന്ന നിലയിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ നേരിയ നേട്ടം ഉണ്ടാക്കിയതിന് പിന്നാലെ വലിയ ഇടിവ് സംഭവിക്കുകയായിരുന്നു. ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളാണ് രൂപയിൽ പ്രതിഫലിച്ചത്.

Breaking News:
മൊഴികളിൽ വൈരുദ്ധ്യം
ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top