Advertisement

സെയ്ദ് മുഹമ്മദ് നിസാമി അന്തരിച്ചു

August 14, 2018
Google News 0 minutes Read
vp said muhammed nizami passes away

പ്രമുഖ വാഗ്മിയും വിദ്യാഭ്യാസ വിചക്ഷണനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അന്ത്യം.

വാഫി സി.ഐ.സി അക്കാദമിക് കൗൺസിൽ ഡയറക്ടർ, സമസ്ത വിദ്യാഭ്യാസ ബോർഡ് കൗൺസിലർ, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിൻസിപ്പൽ, വളാഞ്ചേരി മർകസ് കമ്മിറ്റി അംഗം, പന്നിയങ്കര ജുമുഅത്ത് പള്ളി ഖത്തീബ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. നേരത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ അംഗവുമായിരുന്നു. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽനിന്ന് ബാഖവി ബിരുദവും ഹൈദരാബാദ് നിസാമിയ്യ സർവകലാശാലയിൽനിന്ന് നിസാമി ബിരുദവും നേടി. നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

പിതാവ്: പരേതനായ ഉമ്മർ. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: വി.പി മുഹമ്മദ് ഇഖ്ബാൽ, വി.പി മുഹമ്മദ് ജാവിദ്, വി.പി മുഹമ്മദ് സജീഹ്, ഖൈറുന്നീസ, സുമയ്യ, റാഹില, മുഹ്‌സിന. മരുമക്കൾ: പരേതനായ ഹസൈനാർ ഫൈസി (കൂനൂൾമാട്), ലത്തീഫ് (ചെട്ടിപ്പടി), കോയമോൻ (കുറ്റിക്കാട്ടൂർ), ഹാഫിസ് വാഫി (കൊടുവള്ളി), മെഹബൂബ, ഷംനാസ്. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാണമ്പ്ര ജുമുഅത്ത് പള്ളിയിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here