18
Nov 2018
Sunday
24 - Comming soon

പ്രളയക്കെടുതി; സംസ്ഥാനത്ത് ആറ് മരണം

death kerala

ദുരിതം വിതച്ച് സംസ്ഥാനത്ത് മഴ കനക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം ജില്ലയില്‍ മൂന്ന് മരണം. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓരോ മരണം. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. മലപ്പുറം കൈതക്കുണ്ടയില്‍ കണ്ണനാരി വീട്ടില്‍ അസീസ്, ഭാര്യ സുനീറ, ഇവരുടെ ആറുവയസുകാരന്‍ മകന്‍ ഉബൈദ് എന്നിവരാണ് മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചത്.

Top