Advertisement

നെടുമ്പാശേരിയിലെ വിമാന സർവീസുകൾ ഉച്ചയ്ക്ക് രണ്ട് മണി വരെ പൂർണമായും നിർത്തിവെച്ചു

August 15, 2018
Google News 1 minute Read

കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വന്ന വിമാനങ്ങൾ വഴിതിരച്ചുവിട്ടു. കുവൈറ്റ്-കൊച്ചി വിമാനം ചെന്നൈയിലേക്കും സൗദി-കൊച്ചി വിമാനം തിരുവനന്തപുരത്തേക്കും വഴിതിരിച്ചുവിട്ടു.

അതേസമയം, നെടുമ്പാശേരിയിലെ വിമാന സർവീസുകൾ ഉച്ചയ്ക്ക് രണ്ട് മണി വരെ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ച സാഹചര്യത്തിൽ നെടുമ്പാശേരിയിൽ കൺട്രൂൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കുന്നതിന് വേണ്ടിയാണ് കൺട്രോൾ റൂം തുറന്നിരിക്കുന്നത്. എമർജൻസി കൺട്രോൾ റൂം നമ്പർ : 0484 3053500, 2610094

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here