Advertisement

മുല്ലപ്പെരിയാര്‍ പരമാവധി സംഭരണശേഷി കടന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

August 15, 2018
Google News 0 minutes Read
2 lakhs per person for the kin of dead kerala floods

മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി സംഭരണശേഷി കടന്നു. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണശേഷി. നിലവിലെ കണക്കനുസരിച്ച് ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി പിന്നിട്ടിരിക്കുകയാണ്. 13 സ്പില്‍വേകള്‍ വഴി മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലേക്ക് നീങ്ങുന്നു. 1500 ക്യുമക്‌സ് വെള്ളമാണ് ചെറുതോണിയുടെ ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കികളയുന്നത്. ഈ വെള്ളം എത്തുന്നതോടെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരും. പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തുക. വെള്ളം കയറാന്‍ സാധ്യതയില്ലാത്ത ഇടങ്ങളിലേക്ക് ജനങ്ങള്‍ മാറിതാമസിക്കണമെന്ന് മുന്നറിയിപ്പ്. മാട്ടുപ്പെട്ടി ഡാമിന്റെ മൂന്നാം ഷട്ടറും തുറന്നിട്ടുണ്ട്. മൂന്നാറില്‍ പ്രശ്‌നബാധക മേഖലകളില്‍ നിന്ന് ജനങ്ങളെ ഇതിനോടകം മാറ്റിയിട്ടുണ്ട്. മുതിരപ്പെരിയാറിലേക്ക് ക്രമാതീതമായി ജലം ഒഴുകിയെത്തുന്നു. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത പാലിക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here