16
Jan 2019
Wednesday
Save Alappad

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ സംഭവം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

death

മലപ്പുറം വാഴയൂര്‍ പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇരുനില വീടിന് മുകളിലേക്ക് ഉച്ചയ്ക്ക് ഒന്നോടെയാണ് മണ്ണിടിഞ്ഞ് വീണത്. വീടിനു സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നു കോഴിക്കൂട് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോഴായിരുന്നു കൂടുതല്‍ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top