Advertisement

നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു

August 15, 2018
Google News 5 minutes Read
nedumbassery airport

കനത്ത മഴയും വെള്ളക്കെട്ടും രൂക്ഷമായ സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചു. നാല് ദിവസത്തേക്ക് വിമാനത്താവളം പൂര്‍ണമായും അടച്ചിടും. 18-ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 വരെ വിമാനത്താവളം പ്രവര്‍ത്തിക്കില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍ ഏരിയയില്‍ വെള്ളം കയറിയതാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമായത്. ഈ ദിവസങ്ങളില്‍ എയര്‍ ഇന്ത്യയുടെ എല്ലാ സര്‍വീസുകളും തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്.

നെടുമ്പാശേരിയില്‍ ഇതിനോടകം തന്നെ കണ്‍ട്രോള്‍ റൂം തുറന്നിരിക്കുകയാണ്: ( നമ്പര്‍) 0484 3053500, 2610094

“CIAL UPDATE-4
10.05 am, 15-08-18

Kochi airport operations temporarily suspended till 18th Saturday 2 PM since the inflow of water is still on a raising trend. We are working hard to drain out the storm water. All are requested to co-operate. Emergency control room number: 0484 3053500, 2610094″

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here