Advertisement

12 ഹെലികോപ്റ്ററുകള്‍ നാല് ജില്ലകളിലേക്ക്; രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കും: മുഖ്യമന്ത്രി

August 16, 2018
Google News 0 minutes Read
Pinarayi vijayan CPM pinarayi vijayan hospitalized

ഒറ്റപ്പെട്ടുപോയവരെ ഉടന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. നാല് ജില്ലകളിലേക്കായി 12 ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നാളെ അതിരാവിലെ മുതല്‍ ഹെലികോപ്റ്ററുകള്‍ അതാത് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കും. ഒറ്റപ്പെട്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം ത്വരതിപ്പെടുത്തും. സ്വാകാര്യ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടാകും. 450 ഓളം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ തള്ളി കളയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവലോകന യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എക്‌സൈസ് തീരുവ കൂട്ടാന്‍ തീരുമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here