Advertisement

ക്ഷേത്ര ഓഡിറ്റോറിയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു നല്‍കും: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

August 17, 2018
Google News 0 minutes Read
thiruvithamkur devaswom board tenure cut short to two years governor signed in devaswom board ordinance, devaswom board a padmakumar appointed as travancore devaswom board major irregularities in dewaswom board

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഓഡിറ്റോറിയങ്ങളും ഭക്ഷണശാലകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്. ജില്ലാ ഭരണകൂടമോ റവന്യൂ അധികൃതരോ ആവശ്യപ്പെട്ടാല്‍ ഓഡിറ്റോറിയങ്ങള്‍ തുറന്നു നല്‍കാനും ആവശ്യമായ സഹായം ഒരുക്കികൊടുക്കാനും ജില്ലാ തലത്തില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here