Advertisement

പ്രളയബാധിത മേഖലയിലേക്ക് ഫ്‌ളവേഴ്‌സ് കുടുംബം അവശ്യസാധനങ്ങള്‍ എത്തിക്കും

August 17, 2018
Google News 0 minutes Read

പ്രളയബാധിത മേഖലയിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഫ്‌ളവേഴ്‌സ് കുടുംബാംഗങ്ങളുടെ സഹായം. പ്രളയബാധിത മേഖലയിലേക്കുള്ള അവശ്യസാധനങ്ങള്‍ ഇതിനോടകം തന്നെ ശേഖരിച്ചുവരികയാണ്. ഫ്‌ളവേഴ്‌സ് ചാനലിന്റെ കടവന്ത്രയിലുള്ള ഹെഡ് ഓഫീസിലാണ് അവശ്യസാധനങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ നാളെ ഹെലികോപ്റ്റര്‍ സഹായത്തോടെ പ്രളയബാധിത മേഖലകളില്‍ എത്തിക്കാന്‍ ഫ്‌ളവേഴ്‌സ് കുടുംബാംഗങ്ങല്‍ തന്നെ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യസാധനങ്ങള്‍ പ്രത്യേക പാക്കറ്റുകളിലാക്കി വിതരണം ചെയ്യും. വിവധ സംഘടനകള്‍ വഴിയും ഫ്‌ളവേഴ്‌സ് കുടുംബത്തിലെ അംഗങ്ങള്‍ ശേഖരിച്ച തുക ചെലവഴിച്ചുമാണ് അവശ്യസാധനങ്ങളെല്ലാം സജ്ജമാക്കിയിരിക്കുന്നത്. ഫ്‌ളവേഴ്‌സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ കടവന്ത്രയിലെ ഹെഡ് ഓഫീസില്‍ ബന്ധപ്പെടുക.

ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ കീഴിലുള്ള ഫ്‌ളവേഴ്‌സ് ടിവിയിലെയും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന ട്വന്റിഫോര്‍ വാര്‍ത്താ ചാനലിലെയും ജീവനക്കാരാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വിവിധ ക്യാമ്പുകളിലേക്കുള്ള സഹായം ഇന്ന് വൈകീട്ട് മുതല്‍ എത്തിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രത്യേക ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാളെ അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here