Advertisement

വെസ്റ്റ് കടുങ്ങല്ലൂരിൽ മൂന്നു പേർ അടങ്ങുന്ന കുടുംബം കുടുങ്ങി കിടക്കുന്നു

August 17, 2018
Google News 0 minutes Read

വെസ്റ്റ് കടുങ്ങല്ലൂരിൽ മൂന്നു പേർ അടങ്ങുന്ന കുടുംബം കുടുങ്ങി കിടക്കുന്നു. കടുങ്ങല്ലൂർ സ്‌നേഹതീരത്തിനടുത്താണ് ഇവർ കുടുങ്ങികിടക്കുന്നത്. രക്ഷാപ്രവർത്തകരെ അറിയിച്ചുവെങ്കിലും ഇതുവരെ ഇവർക്ക് സഹായമൊന്നും ലഭിച്ചിട്ടില്ല. ഇടപ്പള്ളി മൈൻഡ്‌സോഫ്റ്റ് ഇന്നോവേഷൻ കമ്പനി ജീവനക്കാരി ആതിര, ആതിരയുടെ അച്ഛൻ അമ്മ എന്നിവരാണ് കുടുങ്ങി കിടക്കുന്നത്.

ഒന്നാം നിലയിൽ വെള്ളം കയറി തുടങ്ങിയതിനെ തുടർന്ന് രണ്ടാം നിലയിലേക്ക് ഇവർ കയറുകയായിരുന്നു. ഇപ്പോൾ രണ്ടാം നിലയിലും വെള്ളം കയറി തുടങ്ങിയിരിക്കുകയാണ്.

ഫോണിൽ് ചാർജ് ഇല്ലാത്തതിനാൽ സ്വിച്ച് ഓഫ് ആയി ഇവർ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here