Advertisement

ആലപ്പുഴയില്‍ അമ്പത് ബോട്ടുകള്‍ പിടിച്ചെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

August 18, 2018
Google News 0 minutes Read

ആലപ്പുഴ ജില്ലയിലെ പല മേഖലകളില്‍ നിന്നായ അമ്പതോളം ബോട്ടുകള്‍ പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രി ജി. സുധാകരനാണ് ഉടമകള്‍ വിട്ടുനല്‍കാത്തതും ഒറ്റപ്പെട്ടതായി കിടക്കുന്നതുമായ എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് പിടിച്ചെടുത്ത ചെറുവള്ളങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച് തുടങ്ങി. ജില്ലയിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ കിടക്കുന്ന എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടതാണ്. ചെറുവള്ളങ്ങളിലും ബോട്ടുകളിലുമായാണ് ഇതിനോടകം നിരവധി കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ സാധിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here