Advertisement

കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നു

August 18, 2018
Google News 1 minute Read
KSRTC

പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ വരെ തിരുവനന്തപുരം ഡിപ്പോയിൽനിന്നു കൂടുതൽ സർവീസ് നടത്തുന്നതായി കെഎസ്ആർടിസി.

ഈ ജില്ലകളിലൂടെയുള്ള ദീർഘദൂര സർവീസുകൾ നടത്താൻ കഴിയാത്തതിനാൽ ബസുകൾക്ക് എത്തിപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ വരെയും അവിടെനിന്നു തിരിച്ചും കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെന്ന് ഓപ്പറേഷൻസ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടർ ജി. അനിൽകുമാർ അറിയിച്ചു.

തിരുവനന്തപുരം – ആലപ്പുഴ – എറണാകുളം റൂട്ടിൽ എറണാകുളം വരെയും തിരുവനന്തപുരം – കോട്ടയം റൂട്ടിൽ കൊട്ടാരക്കര വരെയും ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ പോകുന്നുണ്ട്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലേക്കുള്ള ബസുകൾ അടൂരിൽ യാത്ര അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here