Advertisement

മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറുകളും മൂന്ന് അടിയിലേക്ക് ഉയർത്തി

August 18, 2018
Google News 1 minute Read

മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറുകളും മൂന്ന് അടിയിലേക്ക് ഉയർത്തി. നിലവിൽ 141.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 16241.80 ക്യുസെക്‌സ് വെള്ളമാണ് ഇൻഫ്‌ളോ. 2209 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് വിടുന്നത്.

ഇതിന് പുറമെ കക്കി ഡാമിലെയും ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആനത്തോട് കക്കി ഡാമിന്റെ നാല് ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ അൽപം ഉയർത്തി (75 c m 90 cm). പമ്പ നദീ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here