Advertisement

പ്രതികൂലമായ കാലാവസ്ഥ; പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി

August 18, 2018
Google News 0 minutes Read

പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി.  ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെയാണ്  തിരുവനന്തപുരത്തെ ടെക്നിക്കൽ ഏരിയയിൽ പ്രത്യേക വിമാനത്തിൽ എത്തിയത്. തിരുവനന്തപുരത്ത്  നിന്ന് രാവിലെ കൊച്ചിയിൽ എത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ സന്ദർശനം വേണ്ടെന്ന്  വയ്ക്കുകയായിരുന്നു. സന്ദർശനത്തിന് ശേഷം രാവിലെ കൊച്ചിയിൽ ചേരുന്ന അവലോകന യോഗത്തിൽ പങ്കെടുത്ത് പത്തരയോടെ ഡൽഹിയ്ക്ക് തിരിക്കുമെന്നാണ് നേരത്തെ  അറിയിച്ചിരുന്നത്.

പ്രളയബാധിത മേഖലകൾ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പുറപ്പെട്ടതിന് ശേഷമാണ് ഹെലികോപ്റ്റർ വ്യൂഹം താഴെയിറക്കിയത്. ഗവർണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here