Advertisement

ചെറുതോണിയിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

August 19, 2018
Google News 1 minute Read

ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു.  700 ഘനമീറ്ററായാണ് കുറച്ചത് നേരത്തെ ഇത് 800ഘനമീറ്ററായിരുന്നു. മഴ മാറി നിൽക്കുകയാണെങ്കിലും ഇടുക്കി ഡാമിലെക്ക്  1,111 ഘനമീറ്റർ വെള്ളം ഒഴുകിയെത്തുന്നുവെന്നാണ് കണക്ക്. 2402.24 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മണിക്കൂറില്‍ ശരാശരി .02 അടി വെള്ളം ഉയരുന്ന സ്ഥിതിയാണുള്ളത്. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം ഒഴുകി വരുന്നുണ്ട്.  ഇടമലയാറില്‍ ജലനിരപ്പ് 168.37 മീറ്ററാണ് ഇപ്പോഴുള്ളത്. 400ഘനമീറ്റർ വെള്ളമാണ് ഇവിടെ നിന്ന്  ഒഴുക്കി വിടുന്നത്. ഇവിടെക്ക് 319ഘനമീറ്റർ ജലം ഒഴുകി എത്തുന്നുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here