Advertisement

കനത്ത മഴ ഇനിയില്ല; എല്ലാ ജില്ലകളിലേയും റെഡ് അലർട്ട് പിൻവലിച്ചു

August 19, 2018
Google News 0 minutes Read

എല്ലാ ജില്ലകളിലേയും റെഡ് അലർട്ട് പിൻവലിച്ച. ഇനി കനത്ത മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം  പത്തനംതിട്ട,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ കുറയുന്നുണ്ട്. ആലുവ, കാലടി, റാന്നി മേഖലകളിലെല്ലാം വെള്ളം ഇറങ്ങുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ പുരോഗമിക്കുന്നത്. തിരുവല്ല കേന്ദ്രീകരിച്ചാണ് ചങ്ങന്നൂർ മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടിട്ടുണ്ട്. ഇന്ന് സന്ധ്യയ്ക്ക് മുമ്പ് കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here