Advertisement

രക്ഷാപ്രവർത്തനത്തിന്റെ ആറാം ദിവസം; മുഴുവൻ ആളുകളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും

August 20, 2018
Google News 0 minutes Read
pamba

സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന്റെ കൈമെയ് മറന്നുള്ള പ്രവർത്തനത്തിന്റെ ആറാം ദിവസം.  ഇന്നത്തോടെ പ്രളയത്തിൽ ഒറ്റപ്പെട്ട് പോയ എല്ലാവരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും, ചെങ്ങന്നൂരിിൽ ചെറിയ വള്ളങ്ങളാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുന്നത്. വലിയ വള്ളങ്ങൾ മിക്കവയും തിരിച്ച് പോയി. വെള്ളം ഇറങ്ങിയതിനാലാണിത്.   ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ട്.  തുടരും.
മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. എല്ലാ ജില്ലകളിലേയും റെഡ് അലർട്ടും പിൻവലിച്ചിട്ടുണ്ട്.ഇടുക്കി അണക്കെട്ടിൽ ജല നിരപ്പ് കുറയുകയാണ്. 2401.86 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇങ്ങോട്ടുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. അതേസമയം മുല്ലപ്പെരിായര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയില്‍ തുടരുകയാണ്. 3890 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍നിന്ന് 1684 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞ് വരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here