Advertisement

വായ്പകള്‍ക്ക് മൊറട്ടോറിയം; കര്‍ഷകര്‍ക്ക് ആശ്വാസം

August 20, 2018
Google News 0 minutes Read

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ പകച്ചുനില്‍ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാനാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പാ തിരിച്ചടവ് അഞ്ച് വര്‍ഷത്തേക്ക് പുനഃക്രമീകരിക്കും. തിരിച്ചടവ് വൈകിയാല്‍ സര്‍ഫാസി നിയമപ്രകാരം നടപടി സ്വീകരിക്കില്ലെന്നും തീരുമാനം. ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here