Advertisement

ജില്ലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നല്‍കുമെന്ന് മന്ത്രി എം.എം മണി

August 20, 2018
Google News 0 minutes Read
mm mani

സമാനതകളില്ലാത്ത ദുരിതാശ്വസ പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നും ജില്ലയിൽ ഇതുവരെ 53 പേർ മരിച്ചതായും വിവിധ ക്യാമ്പുകളിലായി 35000 ത്തോളം ആളുകൾ കഴിയുന്നുണ്ട് എന്നും സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. മലയോര മേഖലയിലെ വിവിധ ക്യാമ്പുകളിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പുകൾ തോറും ഫലപ്രദമായ പ്രവർത്തനങ്ങൾ ആണ് നടന്നു വരുന്നത് ദുരന്തത്തെ ആത്മധൈര്യത്തോടെ നേരിട്ടെന്നും എല്ലാവരും സജീവമായ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ മുറിക്കുംതൊട്ടി മോണ്ട്ഫോർട്ട് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വസ ക്യാമ്പിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ കാര്യങ്ങൾ പറഞ്ഞത്.

ക്യാമ്പിലെ അന്തേവാസികൾക്ക് ഒപ്പം ഒരുമണിക്കൂറോളം ചിലവഴിക്കുകയും വീട് നഷ്ടപ്പെട്ടവർക്കു ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുമെന്നും ക്യാമ്പ് നിവാസികൾക്ക്‌ ഉറപ്പ് നൽകുകയും ചെയ്‌ത ശേഷമാണ് മടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here