Advertisement

ദുരന്ത ബാധിതകർക്ക് സഹായവുമായി റോട്ടറി ക്ലബ്

August 20, 2018
Google News 0 minutes Read

കൊച്ചിയിലെ ദുരന്തബാധിത പ്രദേശങ്ങളിലെല്ലാം സഹായം എത്തിച്ച് റോട്ടറി ക്ലബ്. റോട്ടറി ക്സബ് ഡിസ്ട്രിക് 3201 ആണ് കൊച്ചിയിലെ ദുരിതാശ്വാസമുഖത്ത് കർമ്മനിരതരാകുന്നത്. 38ക്ലബാണ് ഈ റോട്ടറി ഡിസ്ട്രിക്റ്റിന് കീഴിൽ ഉള്ളത്. ഇവരെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളെത്തിക്കാൻ കഴിഞ്ഞ അഞ്ച് ദിവസമായി ഇരുപത്തിനാല് മണിക്കൂറും  പ്രവർത്തിക്കുകയാണ്.

കൊച്ചിയ്ക്ക് പുറമെ വൈക്കം , കോട്ടയം ഭാഗങ്ങളിലെ ക്യാപുകളിലേക്കും ഇവർ സാധനങ്ങൾ എത്തിക്കുന്നുണ്ട്. റോട്ടറി ബാലഭവനിലാണ് റിലീഫ് സെൻറർ പ്രവർത്തിക്കുന്നത്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് മണിവരെ ആർക്കും ഇവിടെ സാധനങ്ങൾ ഏൽപ്പിക്കാം. അർഹതപ്പെട്ടവരുടെ കയ്യിൽ റോട്ടറി അംഗങ്ങൾ എത്തിക്കും. 156 ക്യാപുകളിലേക്ക് ദിവസേന ഇവിടെ നിന്ന് ഭക്ഷണം എത്തിച്ച് നൽകുന്നുണ്ട്. എയർ ഡ്രോപിനായി നേവിയ്ക്കും ഭക്ഷണപാക്കറ്റുകൾ ഇവരെത്തിച്ച് നൽകുന്നുണ്ട്. ഫ്ളവേഴ്സ് ചാനലിന്റെ കളക്ഷൻ ക്യാപിലേക്കും റോട്ടറി ക്ലബ് ഭക്ഷണം എത്തിക്കുന്നത് ഇവരാണ്. വ്യാഴാഴ്ച വരെ റിലീഫ് സെന്റർ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആർക്കും ഇവിടെ സാധനങ്ങൾ ഏൽപിക്കാം. വ്യാഴാഴ്ചയ്ക്ക് ശേഷം റിഹാബിലിറ്റേഷൻ അടക്കമുള്ള കാര്യങ്ങളിലേക്ക് റോട്ടറി ക്ലബിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്റ്റ് മുൻ ഗവർണ്ണർ   ഡോ. പ്രകാശ് ചന്ദ്രൻ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here