Advertisement

ഐസിഎആർ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷാ ഫലം തടഞ്ഞു

August 21, 2018
Google News 1 minute Read
ICAR entrance exam result held

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) ഓഗസ്റ്റ് മാസം 18,19 തീയതികളിലായി നടത്തിയ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയുടെ ഫലപ്രഖ്യാപനം മൂന്നാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്ത് കൊണ്ട് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

എ.ഐ.ഇ.ഇ.എ, ഐ.സി.എ.ആർ എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനമാണ് നീട്ടിയത്. ഐ.എ.ആർ.ഐ, ഐ.വി.ആർ.ഐ, എൻ.ഡി.ആർ.ഐ, സി.ഐ.എഫ്.ഇ, കുഫോസ്, സി.എം.എഫ്.ആർ.ഐ തുടങ്ങിയ സ്ഥാപനങ്ങളിലെ കോഴ്‌സുകളിലേക്ക് നടത്തിയ അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് തടഞ്ഞത്.

പ്രളയക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായവർ പരീക്ഷ എഴുതാൻ സാധിക്കാതെ വന്നത് പോലും പരിഗണിക്കാതെ കേന്ദ്ര ഏജൻസിയായ ഐസിഎആർ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒരു കേന്ദ്ര ഏജൻസിക്ക് എങ്ങനെ നിരുത്തരവാദിത്തത്തോടെ പെരുമാറാൻ കഴിഞ്ഞു എന്നു ചോദിച്ച കോടതി പരീക്ഷാഫലപ്രഖ്യാപനം മൂന്നാഴ്ച്ചത്തേ്ക്ക് തടയുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here