Advertisement

ക്യാമ്പുകളിൽ ശേഷിക്കുന്നത് 2.8 ലക്ഷം പേർ

August 23, 2018
Google News 1 minute Read

എറണാകുളം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശേഷിക്കുന്നത് 2,77,090 ആളുകൾ. 476 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 173 ക്യാമ്പുകൾ പ്രവർത്തിക്കുന്ന പറവൂർ താലൂക്കിൽ 1,72,876 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്. ആലുവ 123, കുന്നത്തുനാട് 21, മൂവാറ്റുപുഴ 27, കണയന്നൂർ 122, കോതമംഗലം ഒന്ന്, കൊച്ചി ഒമ്പത് വീതം ക്യാമ്പുകൾ പ്രവർത്തിക്കുന്നു.
ഇതിനകം 111 ക്യാമ്പുകൾ കൂടി പൂട്ടി. ഇതോടെ പ്രവർത്തനം അവസാനിപ്പിച്ച ക്യാമ്പുകളുടെ എണ്ണം 506 ആയി. ആലുവ 113, പറവൂർ 45, കുന്നത്തുനാട് 100 , മൂവാറ്റുപുഴ 60, കണയന്നൂർ 86, കോതമംഗലം 41 , കൊച്ചി 61 വീതം ക്യാമ്പുകളാണ് പൂട്ടിയത്.

ജില്ലാ അടിയന്തിര ഘട്ട കാര്യനിർവഹണകേണ്ടത്തിൽ 24×7 കൺട്രോൾ റൂം പ്രവർത്തനം തുടരുകയാണ്. വാട്ടർ അതോറിറ്റി, ഫയർഫോഴ്സ്, സിവിൽ സപ്ലൈസ്, ആരോഗ്യം, മോട്ടോർ വാഹനം, റവന്യൂ , വിവര പൊതുജന സമ്പർക്കം, പോലീസ് തുടങ്ങിയ വകുപ്പുകൾക്കു പുറമേ കരസേനയുടെ പ്രതിനിധികളും കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൺട്രോൾ റൂമിൽ ലഭിക്കുമ്പോൾത്തന്നെ ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. 0484 2423553, 2422553 , 2423513, 2422054 , 2422056 എന്നിവയാണ് കൺട്രോൾ റൂം നമ്പറുകൾ .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here