Advertisement

മേഘാലയയിലെ രണ്ട് മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

August 23, 2018
Google News 0 minutes Read

മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെ തീരുമാനിക്കാനായി രണ്ട് മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സൗത്ത് ടുറ, റാണികോർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ബിജെപി സഖ്യകക്ഷിയും ഭരണ കക്ഷിയുമായ എൻപിപിയും നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസും തമ്മിലാണ് പോരാട്ടം.

മേഘാലയയിൽ 20 സീറ്റുകളുള്ള കോൺഗ്രസിനെ പിൻതള്ളി ബി.ജെ.പിയുമായുള്ള സഖ്യ രൂപീകരണത്തിലൂടെയാണ് 19 സീറ്റുകളുള്ള എൻ.പി.പി ഭരണത്തിലെത്തിയത്.

കോൺഗ്രസിന്റെ റാണിക്കൂർ എം.എൽ.എ മാർട്ടിൻ.എം.ഡാങ്കൂ എൻ.പി.പിയിലേക്ക് പോയതാണ് റാണിക്കൂർ നിയോചക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ കാരണം. മാർട്ടിൻ.എം.ഡാങ്കൂ ഉപതെരഞ്ഞെടുപ്പിൽ എൻ.പി.പി സ്ഥാനാർത്ഥിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here