Advertisement

പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ട്; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം

August 23, 2018
Google News 0 minutes Read
mullaperiyar 2

കേരളത്തിലുണ്ടായ മഹാപ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടെന്ന് കേരളം സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ച് തുറന്നതാണ് മഹാപ്രളയത്തിന്റെ കാരണമെന്ന് കേരളം സുപ്രീംകോടതിയിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ജലനിരപ്പ് 142ൽ എത്തുന്നതിന് മുൻപ് തന്നെ വെള്ളം തുറന്നു വിടണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ലെന്നും കേരളം കോടതിയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചില്ല. ഇത് കാരണമാണ് അടിയന്തരമായി ഷട്ടറുകൾ തുറക്കേണ്ടി വന്നത്.  ഭാവിയിൽ ഇതാവർത്തിക്കാതിരിക്കാൻ പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ടു.

അതേസമയം, പ്രളയം സർക്കാർ സൃഷ്ടിച്ചതാണ് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകളിലെത്തിയ വെളളം തുറന്നു വിടുന്നതിൽ തെറ്റുണ്ടായി എന്നാണ് താൻ പറഞ്ഞതെന്നും താൻ പറയാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here