Advertisement

രാജകുമാരി പഞ്ചായത്തില്‍ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം

August 26, 2018
Google News 1 minute Read

അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭീഷിണിയാകുന്നു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ആയിരക്കണക്കിനടി ഉയരത്തിലുള്ള ‘ബി’ ഡിവിഷന്‍ മലമുകളില്‍ കൂടി നിര്‍മ്മിക്കുന്ന റോഡ് ഭാഗത്തുനിന്നും കൂറ്റന്‍ കല്ലുകളും
മറ്റും താഴോട്ട് പതിയ്ക്കുന്നു. ശക്തമായ മഴയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തെ തുടര്‍ന്നുണ്ടായ മലയിടിച്ചിലില്‍ അമ്പതേക്കറോളം കൃഷിയിടം പൂര്‍ണ്ണമായി തകര്‍ന്നു.

രാജകുമാരി പഞ്ചായത്തിലെ ‘ബി’ ഡിവിഷന്‍ മലനിര സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി എണ്ണൂറ്റി അമ്പത് അടിയോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ‘ബി’ ഡിവിഷനില്‍ നിന്നും പെരിയകനാലിലേക്കാണ് മലമുകളില്‍ കൂടി പുതിയ റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കൂറ്റന്‍ കല്ലുകളും വന്‍ മരങ്ങളും ഏത് നിമിഷവും താഴോട്ട് പതിക്കുന്ന രീതിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല, ശക്തമായ മഴയെ തുടര്‍ന്ന് വന്‍ മലയിടിച്ചില്‍ ഉണ്ടാകുകയും അത് താഴെയുള്ള ഏക്കറ് കണക്കിന് ഏലത്തോട്ടം നശിക്കാന്‍ കാരണമാകുകയും ചെയ്തു. ആയിരത്തോളം കുടുംബങ്ങളാണ് ഈ റോഡിന് താഴെയായി വസിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here