Advertisement

ബാലറ്റ് പേപ്പര്‍ ‘കീറി’ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ; വോട്ടിംഗ് യന്ത്രം വേണ്ടെന്ന കോണ്‍ഗ്രസ് ആവശ്യത്തിന് തിരിച്ചടി

August 27, 2018
Google News 0 minutes Read

വോട്ടിംഗ് യന്ത്രം വേണ്ടെന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന് തിരിച്ചടി. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ചര്‍ച്ചയ്ക്കായി വിളിച്ച യോഗത്തില്‍ വോട്ടിംഗ് യന്ത്രം വേണ്ട എന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിര്‍ദേശത്തെ തള്ളികളയുകയായിരുന്നു.

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ ബിഎസ്പിയും ത്രിണമൂൽ കോൺഗ്രസും  പിന്തുണച്ചു. വരുന്ന തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ തയ്യാറാക്കാൻ സമയമില്ലെങ്കിൽ വിവി പാറ്റുകളുടെ ഓഡിറ്റിങ് ഏർപ്പെടുത്തണമെന്ന് എഎപി ഉൾപ്പടെ ചില പാർട്ടികൾ ഉന്നയിച്ചു. വിവിപാറ്റിലും തട്ടിപ്പുണ്ടെന്നായിരുന്നു കോൺഗ്രസ് പ്രതികരണം.

ബൂത്ത് പിടിത്തം കൂടാനേ ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നത് ഇടയാക്കൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.  പ്രചരണം ഉൾപ്പടെ എല്ലാ തിരഞ്ഞെടുപ്പ് ചെലവുകളും സർക്കാർ വഹിക്കണമെന്ന് തൃണമൂൽ കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടു.  വോട്ടെപ്പിന് മുമ്പുള്ള 48 മണിക്കൂർ  സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണവും തടയണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here