Advertisement

ഏഷ്യന്‍ ഗെയിംസ്; പി വി സിന്ധു ഫൈനലില്‍

August 27, 2018
Google News 1 minute Read
pv sindhu

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. ജപ്പാന്‍ അകാനി യമാഗുച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു ജയം സ്വന്തമാക്കിയത്. സ്‌കോര്‍ 21-17,15-21, 21-10. അതേ സമയം വനിത ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന്റെ പോരാട്ടം വെങ്കലത്തില്‍ അവസാനിച്ചു. സെമി ഫൈനലില്‍ തായ്വാന്റെ തായ് സൂ-യിങ്ങിനോടാണ് സൈന തോല്‍വി വഴങ്ങിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും എതിരാളിക്ക് മേല്‍ മേധാവിത്വം സ്ഥാപിക്കാന്‍ സൈനയ്ക്ക് ആയില്ല. 17-21, 14-21 എന്ന നിലയില്‍ രണ്ടു ഗെയിമുകളും സൈനയ്ക്ക് നഷ്ടമാവുകയായിരുന്നു. ഫൈനലില്‍ എത്തിയതോടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യ വെള്ളി ഉറപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here