Advertisement

93വയസ്സാണ്, കിടപ്പാണ്…. ഇതൊന്നും സരോജിനിയമ്മയുടെ സംഗീതത്തെ ബാധിച്ചിട്ടില്ല!

August 28, 2018
Google News 0 minutes Read
sarojini

സരോജിനിയമ്മയ്ക്ക് വയസ്സ് 93, ഈ പ്രായത്തിലും വിറയാര്‍ന്ന് കൈകളോടെ സംഗീതത്തെ മുറുക്കെപിടിച്ചിരിക്കുകയാണ് സരോജിനിയമ്മ. മാവേലിക്കര എല്‍പി സ്ക്കുളീല്‍ നിന്ന് സംഗീതാധ്യാപികയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിക്കുമ്പോള്‍ തന്റെ ജീവനോട് എത്രമാത്രം സംഗീതത്തെ  ചേര്‍ത്ത് പിടിച്ചിരുന്നുവോ അതിനേക്കാള്‍ എത്രയോ മടങ്ങ് അധികമായി സംഗീതം സരോജിനിയമ്മയുമായി ഇഴുകി ചേര്‍ന്ന് പോയിരിക്കുന്നു ഇപ്പോള്‍.

പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകില്ലെങ്കിലും ഒരു വരിപോലും തെറ്റാതെ കീര്‍ത്തനങ്ങള്‍ പാടും ഈ അമ്മ.  തന്റെ കട്ടിലിനോട് ചേര്‍ത്ത് വച്ചിരിക്കുന്ന സിഡി പ്ലയറില്‍ നിന്ന് എപ്പോഴും കീര്‍ത്തനങ്ങള്‍ കേട്ടുകൊണ്ടിരിക്കണം സരോജിനിയമ്മയ്ക്ക്, ശങ്കരന്‍ നമ്പൂതിരിയുടെ കീര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന!. തന്നെ കാണാനെത്തുന്നവരോടും സംസാരിക്കുന്നത് മുഴുവന്‍ സംഗീതത്തെ കുറിച്ച് തന്നെ.  അയല്‍ക്കാരനും സംഗീതജ്ഞനുമായ വിനായക് പ്രേം പങ്കുവച്ച വീഡിയോയിലൂടെയാണ് സരോജിനിയമ്മയെ സോഷ്യല്‍ മീഡിയ തിരിച്ചറിയുന്നത്. നിരവധി പേരാണ് വിനായക് പ്രേമിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മാവേലിക്കര എല്‍പി സ്ക്കൂളിലെ സംഗീതാധ്യപികയായിരുന്നു സരോജിനിയമ്മ. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. രണ്ട് മക്കളാണ് സരോജിനിയമ്മയ്ക്ക്. മാവേലിക്കര പുതിയകാവില്‍ മകള്‍ ശ്രീകുമാരിയ്ക്കും ഭര്‍ത്താവിനും ഒപ്പമാണ് സരോജിയമ്മ ഇപ്പോള്‍ താമസിക്കുന്നത്. തന്നെ കാണാന്‍ വരുന്ന ഒരാളോട് പോലും തന്റെ അവശതയെ കുറിച്ച് അമ്മ സംസാരിക്കാറില്ലെന്ന് വിനായക് പ്രേം പറയുന്നു. പറയുന്നത് മുഴുവന്‍ സംഗീതത്തെ കുറിച്ചാണ്. കിടപ്പാണെങ്കിലും സംഗീതത്തിന്റെ ലോകത്ത് നന്നേ ചെറുപ്പമാണ് സരോജിനിയമ്മ. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളോ, അവശതയോ, ഓര്‍മ്മക്കുറവോ ഒന്നും സംഗീതത്തെ ബാധിച്ചിട്ടേയില്ലെന്ന് സരോജിനിയമ്മയെ നേരിട്ട് അറിയുന്നവര്‍ സാക്ഷ്യപ്പെടുത്തും. സരോജിനിയമ്മയുടെ ആരാധനാ പാത്രമായ ശങ്കരന്‍ നമ്പൂതിരിയെ സരോജിനിയമ്മയ്ക്ക് അടുത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വിനായക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here