Advertisement

പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 22 കാരനെ തല്ലിക്കൊന്നു

August 30, 2018
Google News 0 minutes Read

പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ 22 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഷാറൂഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഉത്തർപ്രദേശ് ബറേലി ജില്ലയിലെ ബോലാപൂർ ഹിൻഡോലിയ ഗ്രാമത്തിലാണ് സംഭവം. അമ്പതോളം വരുന്ന ആൾക്കൂട്ടം പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഷാറൂഖിനെ മർദ്ദിക്കുകയായിരുന്നു. ഷാറൂഖിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. യുവാവിനെ മർദ്ദിച്ചവശനാക്കിയ ശേഷം ആൾക്കൂട്ടം തന്നെ പൊലീസിനെ വിളിച്ചുവരുത്തി ഷാറൂഖിനെ പൊലീസിന് കൈമാറുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here