Advertisement

കാറഡുക്കയില്‍ യുഡിഎഫ് പിന്തുണയോടെ സിപിഐഎം സ്വതന്ത്ര്യയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു; ബിജെപിക്ക് ഭരണം നഷ്ടമായി

August 30, 2018
Google News 1 minute Read
congress-cpi

കാസര്‍ഗോഡ് കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് – യുഡിഎഫ് സഖ്യം അധികാരത്തില്‍. സിപിഐഎം സ്വതന്ത്ര അനസൂയ റായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 18 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് അവസാനമായത്. വനിതാ സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിലെ അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു വിജയം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വിനോദ് നമ്പ്യാര്‍ക്ക് എല്‍ഡിഎഫ് പിന്തുണ നല്‍കും. നേരത്തെ യുഡിഎഫ് പിന്തുണയോടെയാണ് കാറഡുക്കയിലെ ബിജെപി ഭരണസമിതിയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here