Advertisement

മ്യാന്‍മറില്‍ അണക്കെട്ട് തകര്‍ന്നു; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

August 30, 2018
Google News 4 minutes Read

മ്യാൻമറിലെ ബാ​ഗോ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സ്വാ ഷൗങ് അണക്കെട്ട് തകർന്ന് നൂറോളം ​ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ പ്രളയത്തിന്റെ ​ദുരിതത്തിൽ പെട്ടുപോയിരിക്കുന്നത്. ​ഗ്രാമങ്ങളിലും ന​ഗരങ്ങളും പ്രളയത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ഈ ​ഗ്രാമങ്ങളിലെ ജനങ്ങളെയെല്ലാം രക്ഷാ സേന മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെയാണ് സ്വാ ഷൗങ് അണക്കെട്ടിന്റെ സ്പിൽ വേ തകർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  403 ചതുരശ്ര മൈൽ ആണ് ഈ അണക്കെട്ടിന്റെ വലിപ്പം. 337 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. മഴ കനത്തതാണ് സ്പിൽവേ തകരാൻ കാരണമായതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here