Advertisement

പ്രളയക്കെടുതി; സിപിഎം ഫണ്ട് സമാഹരണം 26 കോടി കടന്നു

August 31, 2018
Google News 2 minutes Read
CPM meet

സംസ്ഥാന സര്‍ക്കാറിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട് സമാഹരണം 26 കോടി കടന്നു. വിവിധ ഏരിയ കമ്മിറ്റികള്‍ വഴി ലഭിച്ച 26,43,22,778 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വിവിധ ജില്ലകള്‍ വഴി സമാഹരിച്ച തുക സിപിഎം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് സമാഹരണത്തിലൂടെ ലഭിച്ച തുക വ്യക്തമാക്കിയിട്ടുണ്ട്.

“സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട്‌ സമാഹരണത്തിലൂടെ ഇതുവരെയായി ലഭിച്ച 26,43,22,778/- (ഇരുപത്തിയാറ്‌ കോടി നാല്‍പ്പത്തിമൂന്ന്‌ ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിയെട്ട്‌) രൂപ ഏരിയാ കമ്മിറ്റികള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി. സമാഹരിച്ച തുക ജില്ലതിരിച്ച്‌ ചുവടെ ചേര്‍ക്കുന്നു.

1. കാസര്‍കോഡ്‌ – 13412490
2. കണ്ണൂര്‍ – 78442969
3. വയനാട്‌ – 3500000
4. കോഴിക്കോട്‌ – 23153268
5. മലപ്പുറം – 25866644
6. പാലക്കാട്‌ – 24012161
7. തൃശ്ശൂര്‍ – 20918862
8. എറണാകുളം – 3921006
9. ഇടുക്കി – 2100000
10. കോട്ടയം – 13600000
11. ആലപ്പുഴ – 6979523
12. പത്തനംതിട്ട – 2037701
13. കൊല്ലം – 20819430
14. തിരുവനന്തപുരം – 25558724
ആകെ – 26,43,22,778″

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here