Advertisement

മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാഭരണകൂടം ഉത്തരവിട്ടു

August 31, 2018
Google News 0 minutes Read
journalists should register whatsapp group in govt system says up govt

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ലളിത്പൂർ ജില്ലാഭരണകൂടം ഉത്തരവിട്ടു.

സംസ്ഥാന പൊതുവിവര വകുപ്പിൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് മാധ്യമപ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഐടി പ്രകാരമുള്ള നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളവരോ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവർത്തകർ അതു സംബന്ധിച്ച വിവരം ജില്ലാ ഇൻഫർമേഷൻ ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണ്. ഗ്രൂപ്പുകളുടെ അഡ്മിൻമാർ ആധാറിന്റെ കോപ്പിയും ഫോട്ടോയും മറ്റ് അവശ്യ രേഖകളും സമർപ്പിക്കുകയും വേണമെന്ന് ജില്ലാ കളക്ടർ മാനവേന്ദ്രസിംഗും പോലീസ് സൂപ്രണ്ട് ഒ.പി.സിങും ഒപ്പുവച്ച ഉത്തരവിൽ പറയുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here