Advertisement

തമിഴ് യുവാവിന്റെയും മലയാളി യുവതിയുടെയും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍; ഭിന്നിപ്പിക്കാനുള്ള നീക്കത്തെ ശ്രദ്ധയോടെ നേരിടണമെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്

August 31, 2018
Google News 0 minutes Read

സോഷ്യല്‍ മീഡിയ ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിക്കാനുള്ളതാണെന്ന് കേരളാ പോലീസ്. കഴിഞ്ഞ ദിവസം മുതല്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള വീഡിയോ അഭൂതപൂര്‍വ്വം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഭിന്നത എന്ന തരത്തില്‍ കൂടുതല്‍ പേര്‍ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

യുവാവിനും യുവതിക്കുമിടയിലുള്ള പ്രശ്‌നത്തെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രശ്‌നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചും കൂടുതല്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരളാ പോലീസ് വ്യക്തമാക്കി. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്നും സോഷ്യല്‍ മീഡിയ ഉപയോഗം ജാഗ്രതയോടെ വേണമെന്നും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.

“വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിൻ്റെയും തമിഴ് നാടിൻ്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ അപരിഷ്കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്പന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യർത്ഥിക്കുന്നു. 
ദയവായി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കരുത് …”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here