Advertisement

കോഴിക്കോട് ജില്ലയിൽ എലിപ്പനി പടരുന്നു; ഇതുവരെ മരിച്ചത് അഞ്ച് പേർ; 30 പേരിൽ രോഗം സ്ഥിരീകരിച്ചു

August 31, 2018
Google News 0 minutes Read
leptospirosis

കോഴിക്കോട് ജില്ലയിൽ എലിപ്പനി പടരുന്നു. ഓഗസ്റ്റ് എട്ടിന് ശേഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 30 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി പഞ്ചായത്തുകളിൽ താത്ക്കാലിക ആശുപത്രികൾ പ്രവർത്തനമാരംഭിക്കും.

നിലവിൽ എലിപ്പനി രോഗലക്ഷണങ്ങളോടെ 76 പേർ ചികിത്സ തേടിയിട്ടുണ്ട്. നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ എല്ലാ സർക്കാർ ആശുപത്രികളിലും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്കിളിൻ വിതരണം ചെയ്യും. പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ 16 താത്കാലിക ആശുപത്രികൾ പ്രവർത്തനമാരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here