Advertisement

ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസാകും

September 1, 2018
Google News 0 minutes Read

ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗോഗോയുടെ പേര് ശുപാർശ ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും ഒക്ടോബർ 2 ന് വിരമിക്കാനിരിക്കുകയാണ് ദീപക് മിശ്ര.

നേരത്തെ അടുത്ത ചീഫ് ജസ്റ്റിസ് ആരാകും എന്ന് നിയമമന്ത്രാലയം ദീപക് മിശ്രയോട് ചോദിച്ചിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായ രഞ്ജൻ ഗോഗോയ് അല്ലാതെ മറ്റാരെയെങ്കിലും ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കുമോ എന്നറിയാനായിരുന്നു ചോദ്യം.

നേരത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്ന നാല് മുതിർന്ന് ജസ്റ്റിസുമാരിൽ ഒരാളായിരുന്നു ഗോഗോയ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here