Advertisement

യുജിസി നെറ്റ് വിജ്ഞാപനമിറങ്ങി; സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും

September 1, 2018
Google News 2 minutes Read
ugc net

അധ്യാപന യോഗ്യതയക്കും, അസി. പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കുമുള്ള യുജിസിയുടെ അഖിലേന്ത്യാ യോഗ്യതാ പരീക്ഷ (നെറ്റ്) യുടെ വിജ്ഞാപനം പുറത്തിറങ്ങി.

ഔദ്യോഗിക വെബ്‌സൈറ്റുകളായ https://ntanet.nic.in/ntanetcms/public/home.aspx  

https://nta.ac.in/ എന്നിവയില്‍ വിജ്ഞാപനം ലഭ്യമാണ്.

പരീക്ഷാ ഏജന്‍സിയായ നാഷ്ണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇത്തവണ നെറ്റ് പരീക്ഷ നടത്തുന്നത്. 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് നെറ്റിനായി അപേക്ഷിക്കാം.

ഫീസ് ഘട്ടന ഇങ്ങനെ: ജനറല്‍ വിഭാഗം- 800, ഒബിസി- 400, എസ്.സി, എസ്.ടി- 200 .

സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെയാണ് നെറ്റിനായി അപേക്ഷിക്കാനുള്ള സമയം.

ഫീസടയ്ക്കാനുള്ള അവസാന തിയതി- ഒക്ടോബര്‍ 1.

ഒക്ടോബര്‍ എട്ട് മുതല്‍ 14 വരെ തെറ്റുകള്‍ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും.

നവംബര്‍ 19 മുതല്‍ ഹാള്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാകും.

ഡിസംബര്‍ ഒന്‍പത്  മുതല്‍ 23 വരെയുള്ള മൂന്ന്‌ ഞായറാഴ്ചകളില്‍ ഷിഫ്റ്റ് അനുസരിച്ചായിരിക്കും പരീക്ഷ.  ജനുവരി പത്തിന് ഫലം പ്രഖ്യാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here