23
Jan 2019
Wednesday
Save Alappad

ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം ഓര്‍ലാന്റോ ഫിലിം ഫെസ്റ്റിവല്ലിലേക്ക്

adwait

ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയുടെ ഷോര്‍ട്ട് ഫിലിം ഓര്‍ലാന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കളര്‍ഫുള്‍ ഹാന്റ്സ് എന്ന ഷോര്‍ട്ട് ഫിലിമാണ് ഫിലിം ഫെസ്റ്റിവലില്‍ സ്ക്രീന്‍ ചെയ്യുക. അദ്വൈത് തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഒപ്പം അര്‍ജ്ജുന്‍ മനോജ്, മിഹിര്‍ മാധവ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോ. ഇതിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതും അദ്വൈതാണ്.
നഗരവീഥികൾ മാലിന്യ കൂമ്പാരമാക്കി മാറ്റുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതിനോടൊപ്പം, ഇത്തരം പ്രവണതയ്ക്കെതിരെ പോരാടുന്നവർക്ക് ഒരു നല്ല സന്ദേശവും ഈ ആറ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ തരും.

Top