ലോക്കോ പൈലറ്റ് ഇല്ല; 10 ട്രെയിനുകള്‍ റദ്ദാക്കി
ലോക്കോ പെെലറ്റുമാര്‍ അവധിയെടുത്തതിനാല്‍ ഇന്ന് 10ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിലെ 10 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ഗുരുവായൂര്‍ – തൃശൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-കൊല്ലം, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചറുകളാണ് റദ്ദാക്കിയത്. തൃശൂര്‍-കോഴിക്കോട് പാസഞ്ചറും ഭാഗീകമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. മാസങ്ങളായി അറ്റക്കുറ്റപ്പണികള്‍ തുടരുന്നതാണ് പാസഞ്ചറുകള്‍ റദ്ദാക്കാനുള്ള കാരണമായി റെയില്‍വേ അധികൃതര്‍ പറയുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്താത്ത സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ലോക്കോ പൈലറ്റുമാരുടെ കുറവാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് സൂചന. പ്രളയക്കെടുതി മൂലം പല ലോക്കോ പൈലറ്റുമാരും അവധിയിലാണ്. ഒഴിവ് നികത്താത്തതും തിരിച്ചടിയായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here