Advertisement

മന്ത്രിസഭായോഗങ്ങളില്‍ ഇ.പി ജയരാജന്‍ അധ്യക്ഷനാകും; വിജ്ഞാപനം പുറത്തിറങ്ങി

September 3, 2018
Google News 0 minutes Read

മന്ത്രിസഭാ യോഗ അധ്യക്ഷനായി ഇ.പി ജയരാജനെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല കൈമാറിയിട്ടില്ല. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗ അധ്യക്ഷന്‍റെ ചുമതല മന്ത്രി ഇ.പി ജയരാജന് നല്‍കിയത്.

അതേസമയം, പ്രളയബാധിതര്‍ക്കുള്ള കിറ്റ് വിതരണം ഈയാഴ്ച പൂര്‍ത്തിയാകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here