19
Nov 2018
Monday
24 - Comming soon

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയിലെ മജേര്‍ഹാത് പാലം തകര്‍ന്നുവീണു. നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനിയും നിരവധി പേര്‍ തകര്‍ന്നുവീണ പാലത്തിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സൂചന. മിനിബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top