18
Nov 2018
Sunday
24 - Comming soon

സംസ്ഥാന കലോത്സവം വേണ്ടെന്ന് വച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

state school kalolsavam judge changed

സംസ്ഥാന സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കലോത്സവം ഒഴിവാക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിയതി മാറ്റി ചെലവ് ചുരുക്കിയായിരിക്കും കലോത്സവം നടത്തുകയെന്നും കെ.വി മോഹന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Top