Advertisement

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ തീരുമാനമായില്ല

September 4, 2018
Google News 0 minutes Read
jalandhar bishop to be question tomorrow

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ തീരുമാനമായില്ല. കേസില്‍ പൊലീസ് ഉന്നതതല സംഘം യോഗം ചേര്‍ന്ന് അന്വേഷണ പപുരോഗതി വിലയിരുത്തി. കേസില്‍ അന്വേഷണ സംംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ബിഷപ്പിന് നോട്ടിസ് നല്‍കുമെന്നാണ് സൂചന. പഞ്ചാബ് പൊലീസ് വഴി നോട്ടീസ് നല്‍കി ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് ഉള്ളത്.

അതേസമയം പരാതിയില്‍ ബിഷ്പ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി കന്യാസ്ത്രീയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്. അതേ സമയം അറസ്റ്റ് വൈകുന്നെന്ന വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ഇല്ലെന്ന് വ്യക്തമാക്കി വൈക്കം ഡിവൈഎസ്പി കെ സുഭാഷ് രംഗത്തെത്തി. അന്വേഷണ പുരോഗതി വിലയിരുത്താന്‍ അടുത്ത ആഴ്ച വീണ്ടും യോഗം ചേരുമെന്ന് കോട്ടയം എസ് പി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here