Advertisement

ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം

September 4, 2018
Google News 0 minutes Read
pulivila

ജനവാസ കേന്ദ്രത്തിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പിടവൂർ പുളിവിളയിലാണ് ഗ്യാസ് ഗോഡൗൺ നിർമ്മിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ  പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഗോഡൗൺ നിർമ്മിക്കുന്ന സ്ഥലത്തിന് സമീപത്തായി നിരവധി വീടുകൾക്ക് പുറമേ അംഗനവാടി വെട്ടു തോട്ടത്തിൽ ദേവി ക്ഷേത്രം, ശ്രീ നാരായണ ഗുരു മന്ദിരം, കുടംകുളം പദ്ധതിയുടെ വൈദ്യത ലൈനുകള്‍ എന്നിവ കടന്നു പോകുന്നുണ്ട്.
വെട്ടു തോട്ടത്തിൽ ദേവി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് ഉത്സവത്തിന്റെ ഭാഗമായി ചമയവിളക്ക്, ദീപകാഴ്ച, പൊങ്കാല എന്നിവ നടക്കാറുണ്ട്.  ഗുരുമന്ദിരത്തിലും വിശേഷ ദിവസങ്ങളിൽ പൊങ്കാലയും പായസ സദ്യയും മറ്റ് ചടങ്ങുകളും നടത്തുന്നതും സമീപത്തായാണ്. പ്രദേശവാസികൾക്ക് ഭീഷണിയായും ക്ഷേത്രാചാരങ്ങൾക്ക് തടസ്സമായും ഗോഡൗൺ സ്ഥാപിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here