Advertisement

ഐഐടിയിൽ എഞ്ചിനിയറിങ്ങിനൊപ്പം ‘ ഉത്തമ മരുമകൾ’ കോഴ്‌സും !

September 4, 2018
Google News 1 minute Read
strong wave of protest against adarsh bahu course in IIT

രാവിലെ എഴുനേൽക്കുക, ഭർത്താവിനും വീട്ടുകാർക്കും അവർക്കിഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് നൽകുക, വീട് വൃത്തിയാക്കുക തുടങ്ങി ഒരുവളെ ഒരു ‘ഉത്തമ’ മരുമകളാക്കാൻ ഒരു കോഴ്‌സ് ! ഈ കോഴ്‌സ് ഏതെങ്കിലും ഒരു ട്യൂടോറിയൽ കോളേജിലോ, ഓൺലൈനിലോ അല്ല ലഭിക്കുക…മറിച്ച് ഐഐടിയിൽ ആണ് !

വരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എഞ്ചിനിയറിങ്ങ് പഠിക്കുന്ന പെൺകുട്ടികൾക്കായാണ് ഈ കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ‘ആദർശ് ബഹു’ എന്ന് പേര് നൽകിയിരിക്കുന്ന ഈ മൂന്നു മാസത്തെ കോഴ്‌സ് തീരുന്നതോടെ പെൺകുട്ടികൾ ‘ഉത്തമ മരുമകൾ’ ആകുമെന്ന് സർവ്വകലാശാല അധികൃതർ അവകാശപ്പെടുന്നു.

പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്താനും പ്രോബ്‌ളം  സോൾവിങ് സ്‌കിൽ, സ്‌ട്രെസ് മാനേജ്‌മെന്റ് എന്നിവയുണ്ടാക്കാനും വേണ്ടിയാണ് കോഴ്‌സ് എന്ന് യങ്‌സ്‌കിൽഡ് ഇന്ത്യ സിഇഒ നീരജ് ശ്രീവാസ്തവ പറയുന്നു. കോഴ്‌സിൽ ഫാഷൻ പഠനവും ഉൾപ്പെടുന്നുണ്ട്.  വിവാഹ ശേഷമുണ്ടാകുന്ന ഏത് പ്രതിസന്ധിയേയും മറികടക്കാനും തരണം ചെയ്യുവാനുമാണ് ഈ കോഴ്‌സ് എന്ന് അധികൃതർ പറയുന്നു.

ഐഐടിയുടെ ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ അലയടിക്കുന്നത്. ഐഐടിയുടെ ഈ നീക്കം സ്ത്രീവിരുദ്ധമാണെന്ന് തരത്തിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here