Advertisement

കേരളത്തെ സഹായിക്കും; രൂപയുടെ മൂല്യം ഇടിയുന്നതും പെട്രോള്‍ വില വര്‍ധിക്കുന്ന ആഗോള പ്രതിഭാസം: അരുണ്‍ ജയ്റ്റ്‌ലി

September 5, 2018
Google News 1 minute Read
arun jaitley

രൂപയുടെ മൂല്യം ഇടിയുന്നതും പെട്രോളിന് ദിനംപ്രതി വില വര്‍ധിക്കുന്നതും രാജ്യത്തിനകത്തെ കാരണങ്ങള്‍ കൊണ്ടല്ല എന്നും ഇത് ആഗോള പ്രതിഭാസമാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആഭ്യന്തര കാരണങ്ങളല്ല, ആഗോള കാരണങ്ങളാണ് ഇതിനെല്ലാം ആധാരം. എന്നാല്‍, ഇതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോളര്‍ മറ്റു കറന്‍സികള്‍ക്കെതിരെ ശക്തിപ്രാപിച്ചു വരികയായിരുന്നു. ലോകത്തിലെ മറ്റു കറന്‍സികള്‍ നാല്-അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവയുടെ അവസ്ഥ എന്തായിരുന്നെന്ന് താരതമ്യം നടത്താം. രൂപ ശക്തിപ്പെടുകയാണ് ഉണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ബിഐ എന്താണ് വേണ്ടതെങ്കില്‍ അത് ചെയ്യും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജയ്റ്റ്‌ലി വിശദീകരിച്ചു.

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് കേന്ദ്രം എല്ലാ സഹായങ്ങളും നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ആവശ്യാനുസരണം നല്‍കും. എന്നാല്‍, സഹായങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയല്ല ചോദിക്കേണ്ടതെന്നും ജയ്റ്റ്‌ലി വിമര്‍ശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here