20
Sep 2018
Thursday
phenix kerala

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി

Franco Mulakkal aaaa

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. അന്വേഷണ സംഘത്തിന് മേല്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ല. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്താനാണ് പോലീസിന്റെ നീക്കം.

ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവി വ്യക്തമാക്കുന്നത്. എന്നാല്‍, ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. അന്വേഷണസംഘത്തിന് മേല്‍ ഒരു സമ്മര്‍ദ്ദവും ഇല്ലെന്നും എസ്പി വ്യക്തമാക്കി.

Breaking News:
മൊഴികളിൽ വൈരുദ്ധ്യം
ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top