Advertisement

കേരളത്തിലെ നാല് സ്വകാര്യ കോളേജുകളിലെ പ്രവേശനത്തിന് താല്‍ക്കാലിക സ്റ്റേ

September 5, 2018
Google News 0 minutes Read
Supreme Court India

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിന് സുപ്രീം കോടതി താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചു. എന്നീ കോളേജുകളിലെ പ്രവേശന അനുമതിക്കാണ് സ്റ്റേ. നാളെ വരെയായിരിക്കും പ്രവേശനത്തിന് സ്റ്റേ. അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്ന് പുറത്താകും. ഈ കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു.

ഈ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിന് എതിരെ സുപ്രീം കോടതിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബഞ്ച് പ്രവേശനത്തിന് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിക്കുകയായിരുന്നു.

ഈ നാല് കോളേജുകളിലെയും വിദ്യാര്‍ത്ഥി പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. എന്നാല്‍, അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, ഡിഎം മെഡിക്കല്‍ കോളേജ്, പി.കെ ദാസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ 150 സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. തിരുവനന്തപുരം എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകളിലേക്ക് പ്രവേശനം നടത്താനും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 550 സീറ്റുകളിലേക്ക് ഇന്ന് മോപ്പ് അപ്പ് കൗണ്‍സിലിംഗ് ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here