21
Sep 2018
Friday
phenix kerala

നദാലും സെറീനയും യുഎസ് ഓപ്പണ്‍ സെമിയില്‍

usopen

റാഫേല്‍ നദാലും സെറീന വില്യംസും യുഎസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. എട്ടാ സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിട്ടുളള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന സെമിയിലെത്തിയത്. സ്‌കോര്‍: 6-4 , 6-3. ആറ് തവണ ചാമ്പ്യന്‍ പട്ടം നേടിയ താരമാണ് സെറീന.

അതേസമയം, ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ യുവതാരം ഡൊമിനിക് തീമിനോട് പൊരുതി ജയിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിന്റെ റാഫേല്‍ നദാല്‍ സെമി ഫൈനലില്‍ എത്തിയത്. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ ഇരു താരങ്ങളും മികച്ച പോരാട്ടം നടത്തി. സ്‌കോര്‍: 0-6, 6-4, 7-5, 6-7(4), 7-6 (5)

Top